Sunday, October 28, 2007

പെങ്ങള്‍ക്ക്- കവിതാ പാരായണം.

പത്താം തരത്തില്‍ പഠിച്ചിരുന്ന ഒരു കുരുത്തം കെട്ട ചെക്കന്‍ അന്നത്തെ ഒരു പത്രവാര്‍ത്തയെ അടിസ്ഥാനമാക്കി എഴുതിയ ഒരു കവിത.
യാതൊരു തിരുത്തലുകളും വരുത്തിയിട്ടില്ല.കേള്‍വിക്കാര്‍ക്ക് വിമര്‍ശനങ്ങള്‍ക്കും തിരുത്തലുകള്‍ക്കുമായി വിട്ടു തന്നിരിക്കുന്നു.





powered by ODEO

15 പ്രതികരണങ്ങള്‍.:

അനംഗാരി said...

പത്താം തരത്തില്‍ പഠിച്ചിരുന്ന ഒരു കുരുത്തം കെട്ട ചെക്കന്‍ അന്നത്തെ ഒരു പത്രവാര്‍ത്തയെ അടിസ്ഥാനമാക്കി എഴുതിയ ഒരു കവിത.കേള്‍വിക്കാര്‍ക്ക് വിമര്‍ശനങ്ങള്‍ക്കും, തിരുത്തലുകള്‍ക്കുമായി വിട്ടു തന്നിരിക്കുന്നു.

ഓ:ടോ:എട്ടു മാസങ്ങള്‍ക്ക് ശേഷം ഞാന്‍ ഈ ബ്ലോഗ് ഒന്നു തുറക്കുന്നു.

സിമി said...

കിടിലം!
തിരിച്ചു വന്നതില്‍ സന്തോഷം.
ഈ കവിതയുടെ വരികള്‍ കൂടി പോസ്റ്റ് ചെയ്യൂ.

പറ്റുമെങ്കില്‍ ഇതും കൂടി ചൊല്ലാമോ?

ഒരു കൂലിപ്പണിക്കാരന്റെ ചിരി
ബാലചന്ദ്രന്‍ ചുള്ളിക്കാട്

ഒന്ന്‌
അയലത്തെ വീട്ടിലാ-
ണെങ്കിലും നീയെനി-
ക്കപരിചിതനോ! കാലചക്രം.

പൊടിനീര്‍ത്തു പായുവാന്‍
ഭൂമിയുടെ പാതകള്‍
പണിയും വഴിപ്പണിക്കാരാ!

നഗരത്തിലേക്കുള്ള
വണ്ടിക്കു നീ മക്ക-
ളുണരുന്നതിനുമുന്‍പു പോകും.

ടാറിന്‍ കരിമ്പുക
കുടിച്ചു വെയിലാല്‍ വിണ്ടു-
കീറിച്ചുളിഞ്ഞ മെയ്യോടെ,

അടിവെച്ചു ചാരായ
ലഹരിയിലിരുട്ടുമ്പോ-
ഴരിയും പരിപ്പുമായെത്തും.

രണ്ട്
പല പുസ്തകങ്ങളില്‍
നിന്നെക്കുറിച്ചുള്ള
പരമാര്‍ത്ഥമേ ഞാന്‍ തിരഞ്ഞു.

നഗരങ്ങള്‍, ചരിതങ്ങ-
ളൊക്കെയും നീ തന്നെ
പണി ചെയ്തതാണെന്നറിഞ്ഞു.

വരുവാനിരിക്കും
വസന്തകാലത്തിന്റെ-
യധിപനും നീയെന്നറിഞ്ഞു.

പലവട്ടമന്തിക്കു
നിന്നോടു മിണ്ടുവാന്‍
പരിചയം ഭാവിച്ചു വന്നു.

മൂന്ന്‌

തകരവിളക്കിന്റെ
ചുറ്റിലും കുഞ്ഞുങ്ങള്‍
തറയും പറയും പഠിക്കെ,

നിത്യദു:ഖത്തിന്റെ
യാദ്യപാഠം ചൊല്ലി -
യത്താഴവും കാത്തിരിക്കെ,

അരികത്തു കെട്ടിയോള്‍
കണ്ണു നീറിക്കൊണ്ടു
കരിയടുപ്പൂതിത്തെളിക്കേ,

ചെറുബീഡി ചുണ്ടത്തു
പുകയുന്ന നിന്നുള്ളി-
ലെരിയുന്ന ചിന്തയെന്താവാം?

അല്ലെങ്കിലിന്നിന്റെ
ചിതയില്‍ നിന്‍ മോഹങ്ങ-
ളെല്ലാം ദഹിക്കുന്നതാവാം.

നാല്

ഒരുനാള്‍ കൊടുമ്പിരി-
ക്കൊള്ളുന്ന പാതയില്‍
പെരുകുന്ന ജാഥയ്ക്കു പിന്നില്‍
കൊടിപിടിച്ചവകാശ-
ബോധത്തിലാര്‍ത്തു നീ
കുതറുന്ന കാഴ്ച്ചഞാന്‍ കണ്ടു

വെറുതേ തിരക്കിനേന്‍:
എന്തിനാണിന്നത്തെ
സമരം? ഭരിക്കുവാനാണോ?

“കര്‍ക്കിടക വറുതിക്കു
കൂലികൂട്ടിത്തരാ
നൊത്തിരി മിരട്ടണം കുഞ്ഞേ.”

“മഠയാ” പറഞ്ഞു ഞാന്‍,
പുതിയ ലോകത്തിന്റെ
പിറവിക്കു വേണ്ടിയാണല്ലോ

കൊടിപിടിക്കേണ്ടതും
കൊലവിളിക്കേണ്ടതും
കൊതിവിട്ടു ജീവന്‍ കൊടുത്തും.”

തെളിവറ്റ മിഴി താഴ്ത്തി
അതിലും ദുരൂഹമൊരു
ചിരിയെനിക്കേകി നീ പോയി.

ഒരു ചിരി! എന്തതി-
ന്നര്‍ത്ഥമെന്നോര്‍ത്തു ഞാന്‍
പല രാത്രി നിദ്രകള്‍ കടഞ്ഞു.

ഒരു പുസ്തകത്തിലും
നിന്റെ സങ്കീര്‍ണ്ണമാം
ചിരിയുടെ പരമാര്‍ത്ഥമില്ല.

അഞ്ച്

ഒരുനാള്‍ മാലയും
കരിമുണ്ടുമായി നീ
ശരണം വിളിച്ചുകൊണ്ടെത്തി

കലികയറി നിന്നോടു
ചൊല്ലി ഞാന്‍ “ദൈവങ്ങള-
ളുപരിവര്‍ഗ്ഗത്തിന്റെ മിഥ്യ.

ഒരു ദൈവപുത്രനും
നിന്നെത്തുണയ്ക്കുവാന്‍
വരികില്ല, കാത്തിരിക്കേണ്ട.

നീ മാത്രമേയുള്ളു
നിന്റെ മുക്തിക്കു, നിന്‍
നീതിബോധം തന്നെ ശരണം.”

“കുഞ്ഞേ ചെറുപ്പത്തി-
ലിതിലപ്പുറം തോന്നും
എന്നോളമായാലടങ്ങും.”

പരിഹാസമോ? പതിവു
ചിരിയോടെയുച്ചത്തില്‍
ശരണം വിളിച്ചുനീ പോയി

ഒരു പുസ്തകത്തിലും
നിന്റെയീ ഗൂഢമാം
ചിരിയുടെ പൊരുള്‍ മാത്രമില്ല.

പല ചരിത്രങ്ങളില്‍
നിനക്കുള്ള കാല്പനിക
പരിവേഷമെന്തൊരഭിരാമം!

പണി കഴിഞ്ഞെത്തുന്ന
നിന്റെയുടലിനുള്ള
ദുരിതദുര്‍ഗന്ധമേ സത്യം.

അതിസൂക്ഷ്മമാം മര്‍ത്ത്യ
ഭാഗധേയത്തിന്റെ
ഗതിയോര്‍ത്തു ദുഃഖം നടിക്കെ,

തളരാത്ത കൈകളാല്‍
നീ തീര്‍ത്ത പാതകളി-
ലുരുളുന്നു ജീവിതം വീണ്ടും.

ശ്രീലാല്‍ said...

നമിക്കുന്നു.

വന്നു നോക്കാറുണ്ടായിരുന്നു ഇടയ്ക്കെല്ലാം. പുതിയ കവിതകള്‍ പാടിക്കേള്‍ക്കാന്‍. വളരെ അധികം ആഗ്രഹത്തോടെ. ഇടക്കിടെ കേള്‍ക്കും ഇപ്പൊഴും "ജാനകീ പോരൂ...".
ഇനി ഒന്നു കൂടിയായി.

നന്ദി. അനംഗാരീ.

G.manu said...

really good..aalapanam sundaram

aksharajaalakam.blogspot.com said...

അക്ഷരജാലകം.ബ്ലോഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. വായിക്കണം.
ആഗോള മലയാള സാഹിത്യത്തിന്‍റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്തുടരാന്‍ ശ്രമിക്കും.
ഇതൊരു ടെസ്റ്റ് പ്ബ്ലിഷിംങാണ്.
എം.കെ.ഹരികുമാര്

കുറുമാന്‍ said...

എത്രശ്രമിച്ചിട്ടും കേള്‍ക്കാന്‍ പറ്റുന്നില്ല......വൈകീട്ട് വീട്ടില്‍ ചെന്നിട്ട് കേക്കണം...വരികള്‍ കൂടി പോസ്റ്റ് ചെയ്യൂ പ്ലീസ്.

വേണു venu said...

വരികളുടെ ജീവന്‍ തുടിക്കുന്ന ആലാപനം.:)

അനംഗാരി said...

സിമി:നന്ദി.ബാലചന്ദ്രന്റെ കവിത ചൊല്ലാന്‍ ശ്രമിക്കാം.
ശ്രിലാല്‍:നന്ദി.ഇനിയു വരുമല്ലോ?
മനു: നന്ദി.
വേണു:നന്ദി.
കുറുമാന്‍:നന്ദി.കേട്ടിട്ട് അഭിപ്രായം പറയണേ.

ശെഫി said...

:)

മയൂര said...

ആലാപനം ഗംഭീരമായിരിക്കുന്നു...:)

കുറുമാന്‍ said...

പത്താം തരത്തില്‍ പഠിച്ചിരുന്ന ഒരു കുരുത്തം കെട്ട ചെക്കന്‍ അന്നത്തെ ഒരു പത്രവാര്‍ത്തയെ അടിസ്ഥാനമാക്കി എഴുതിയ ഒരു കവിത - കുരുത്തം കെട്ട ചെക്കന്‍ 15 വയസ്സുള്ളപ്പോള്‍ എഴുതിയ കവിതയുടെ വരികള്‍ വളരെ മനോഹരം. ഇന്ന് കുരുത്തകേടിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിനില്‍ക്കുമ്പോള്‍ ആലാപനം ചെയ്തതോ അതിലേറെ മനോഹരം. ഇമ്പത്തോടെയുള്ള നല്ല ആലാപനശൈലി. അഭിനന്ദനങ്ങള്‍ സലീം ഭായ്. അഭിനന്ദനങ്ങള്‍. ഇനിയും എഴുതൂ, എല്ലാം മറന്ന്....അതുപോലെ അന്നെഴുതിയവയെല്ലാം ആലാപനം ചെയ്ത് ആ കവിതകള്‍ക്ക് ജീവന്‍ നല്‍കൂ.

അനംഗാരി said...

ശെഫി:നന്ദി.
മയൂര:നന്ദി.
മാനേ.....കുറുമാനെ:നന്ദി.എന്റെ കുരുത്തക്കേടുകള്‍ മുഴുവന്‍ ഇവിടെ വിളമ്പിയാല്‍ എനിക്കെന്റെ ബ്ലോഗ് പൂട്ടേണ്ടി വരും:)അത്ര നല്ല സൊയമ്പന്‍ സാധനങ്ങളാണേ:)

അഞ്ചല്‍ക്കാരന്‍ said...

ആദ്യമാണീവഴി.
കണ്ണില്പെടാഞ്ഞതെന്റെ തെറ്റ്. മാറി നില്‍ക്കരുത്.
കവിതകള്‍ ചൊല്ലികേള്‍ക്കാന്‍ ഇഷ്ടമുള്ള ഒരുപാട് ആള്‍ക്കാര്‍ ബൂലോകത്തുണ്ട്.

ആശംസകള്‍.

ദില്‍ബാസുരന്‍ said...

മാഷേ,
ആലാപനം കലക്കിയിട്ടുണ്ട്. :)

അനംഗാരി said...

അഞ്ചല്‍ക്കാരന്‍:നന്ദി;ഇനിയു ഈ വഴി വരുക.
ദില്‍ബന്‍:നന്ദി.ഞാന്‍ പറഞ്ഞ കാര്യം മറക്കേണ്ട:)