Wednesday, March 26, 2008

ഭൂമിക്കൊരു ചരമഗീതം- ഒ.എന്‍.വി.


powered by ODEO

Sunday, March 23, 2008

ജി.മനുവിന്റെ കവിത-ഇവിടെല്ലാമിന്നും പഴയതുപോലെ

ജി.മനുവിന്റെ ഇവിടെല്ലാമിന്നും പഴയതുപോലെ എന്ന കവിത.



powered by ODEO

Monday, March 03, 2008

പെരിങ്ങോടന്റെ മൂന്ന് കവിതകള്‍.

പെരിങ്ങോടന്റെ മൂന്ന് കവിതകള്‍.
ഗുല്‍മോഹര്‍.

powered by ODEO

ലോറി.

powered by ODEO

കുടവും കുശവനും.

powered by ODEO

ഗുല്‍മോഹര്‍.
ചില സ്ത്രീകള്‍
ഗുല്‍മോഹറിനെ ഓര്‍മ്മിപ്പിക്കും
നിറയെ പൂക്കാറുണ്ട്,
വിപ്ലവത്തിന്റെ ചുവപ്പാണ്

അതിന്റെ തണല്‍
‘വളരുക’
എന്നോര്‍മ്മിപ്പിക്കുന്ന
ഒരു അടയിരുപ്പാണെപ്പോഴും,
(അതുകൊണ്ടാവണം
ഇലകള്‍ക്കും മുകളിലെ
ആകാശം
വെളിപ്പെടുത്തുന്നത്ര ലാളിത്യം)
പൂമൊട്ടിനു്
ചുവന്ന കഥകളിനഖങ്ങള്‍ക്കു്
ബാല്യകാലസഖിയുടെ ചിരിയാണു്,
മരം
ഒരു കൂടുകൂട്ടാനുള്ള ഇടമല്ല
ചേക്കാറാവുന്ന വഴിയമ്പലമാണു്

താഴ്ന്നു കിടക്കുന്ന ശിഖരങ്ങളില്‍,
അവയിലിരുന്നു പാടുന്ന
മൈനകള്‍ക്കും കാക്കകള്‍ക്കുമുള്ള
വലിയ സാധാരണത്വത്തില്‍
കാറ്റിലാടുന്ന ഒരു അസാധാരണമരം

ലോറി.
ഒട്ടും പ്രതീക്ഷിക്കാത്ത
വളവുകളില്‍
ഹോണടിക്കാതെ കയറിവരുന്നതും
നൈരാശ്യത്തിന്റെ,
മരണത്തിന്റെ മഞ്ഞക്കളറില്‍
മുഖം മിനുക്കിയതും
അടുക്കുന്തോറും
ഗരിമ വളരുന്നതും
ഒടിച്ചത്രയും
തിരിച്ചൊടിക്കേണ്ടതും

അരികുചെത്തി മിനുസ്സപ്പെടുത്തിയ
ചെങ്കല്ലും
ഈര്‍ന്നു വെടുപ്പാക്കിയ
മരത്തടിയും
ഒരു കുന്ന്‍
പഞ്ചാരമണലും
ചുമന്ന ഭാരങ്ങളില്‍
വെടിപ്പും മിനുസവും തിളക്കവും
തനിയെ ഓടുമ്പോള്‍
നില്‍ക്കാത്ത വിറയലും

1210 ന്റെ
ഡ്രൈവിങ് സീ‍റ്റിലിരുന്ന്‍
പുറത്തേയ്ക്കു നോക്കിയിട്ടുണ്ടോ?

അകാലത്തില്‍
മുറിഞ്ഞു പോകുന്ന
ആക്സിലിന്റെ ഓര്‍മ്മയാണ്
ചവുട്ടിയാല്‍ കിട്ടാത്ത
ബ്രേക്കിനെ കുറിച്ചുള്ള ഭീതിയും
പുറകിലേയ്ക്ക് കണ്ണുകളുമില്ല

പഴയകാമുകിമാരെ ഓര്‍ക്കുന്നത്
അങ്ങനെയൊക്കെയാണെന്ന്
അവന്‍ പറയുമ്പോള്‍
ലോറിയെ സ്നേഹിച്ചു തുടങ്ങുന്നു.

കുടവും കുശവനും.
നിറകുടം തുളുമ്പില്ലെന്നതിലെത്ര നിജം?
നിറഞ്ഞൊരു കുടം,
പാല്‍ക്കുടമെന്നോ തയിര്‍ക്കുടമെന്നോ
തണ്ണീ‍ര്‍ക്കുടമെന്നോ കരുതിക്കൊള്‍ക,
തുളുമ്പാതിരിക്കുവാന്‍ പാടുപെടുന്ന
നിറകുടമെന്നു തന്നെ കരുതേണം.

ഉള്ളകം ശൂന്യമെങ്കിലതിനു്
അവ്യക്തമായി പ്രതിധ്വനിക്കാം
നിറവൊരു ശാപമാണു്,
തുളുമ്പാതെ കാക്കേണം ചൊല്ലില്‍ പതിരിടാതെ
അല്ലെങ്കില്‍ ഈ ഒക്കത്തുനിന്നു് എടുത്തുചാടുവാന്‍
ഒരു കാലെങ്കിലും ആ ‘കുശവന്‍’ വച്ചുതരണമായിരുന്നു!

സ്വയം ഉടയാനും തനിയെ വാര്‍ക്കാനും
പാങ്ങില്ലാത്തതുകൊണ്ടാണു
കറുത്തൊരുവന്‍ കുരിശിന്റെ വഴിയെ നടന്നതും
വിപ്ലവം പിറന്നെന്നും കേട്ടു തുളുമ്പാന്‍ തോന്നുന്നതു്,
കറുത്തവനെ അലക്കിയെടുത്തൊപ്പം കൂട്ടുന്ന
വെളുമ്പരുടെയൊക്കത്തു്,
നിറഞ്ഞും തുളുമ്പാതെ ഇരിക്കേണ്ടി വരുന്നതും

എത്ര ജാഗ്രത വേണമൊരു വാക്കെഴുതുവാന്‍
സവര്‍ണ്ണനു ഹിതമാകരുതു്, അവര്‍ണ്ണനു് അഹിതവും
‘ജ്ഞാനത്തിന്റെ കണങ്ങളെ’ തൊഴുത്തില്‍ കെട്ടണം
‘ഇരകളുടെ മാനിഫെസ്റ്റോ’ നിരാ‍കരിക്കപ്പെടരുതു്
ദളിതസ്വത്വവും ന്യൂനപക്ഷവാദങ്ങളും തെളിയണം..
കുടമായിരിക്കുമ്പോഴും,
കുടത്തിനു കാലുപണിയാത്ത ‘കൊശവനാരെടാ?’
എന്ന ചോദ്യത്തില്‍ ജാതിയില്ലെന്നൂന്നിപ്പറയേണം.

Sunday, February 03, 2008

കുഴൂര്‍ ഷഷ്ടിയുടെ അന്ന് നാട്ടിലുള്ള നിനക്ക്-കുഴൂരിന്റെ കവിത.

കുഴൂര്‍ വിത്സണ്‍ എഴുതിയ കുഴൂര്‍ ഷഷ്ടിയുടെ അന്ന് നാട്ടിലുള്ള നിനക്ക് എന്ന കവിത



powered by ODEO

Monday, January 28, 2008

പ്രിയയുടെ ഈ മഴയില്‍ എന്ന കവിത.

പ്രിയ ഉണ്ണികൃഷ്ണന്റെ ഈ മഴയില്‍ എന്ന കവിത.


powered by ODEO